ഓരോ പ്രദേശത്തുമുള്ള തൊഴിൽ അന്വേഷകരെ അതാത് പ്രദേശങ്ങളിൽ തന്നെയുള്ളതും കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസരമുണ്ടാക്കുക.
വികസന വകുപ്പുകളും മറ്റു സർക്കാർ ഏജൻസികളും വാഗ്ദാനം ചെയ്യുന്ന തൊഴിൽ അവസരങ്ങളും സഹായങ്ങളും തദ്ദേശ സ്വയംഭരണ സംവിധാങ്ങളിലൂടെ നേരിട്ട് തൊഴിലന്വേഷകരെ പരിചയപ്പെടുത്തുക.
തൊഴിൽ അന്വേഷകരുടെ കാര്യശേഷി വികസിപ്പിക്കുന്നതിന് സർക്കാർ പരിശീലന ഏജൻസികളെയടക്കം പ്രാദേശികമായി ഉപയോഗിക്കുന്നതിനുള്ള കൂട്ടായ്മകളെ തദ്ദേശ സ്വയംഭരണ തലത്തിൽ രൂപപ്പെടുത്തുക.
സംരംഭക കൂട്ടായ്മകളെ പരിപോഷിപ്പിക്കുന്നതിന് വിവിധ വകുപ്പുകളും ഏജൻസികളും നടത്തുന്ന പരിപാടികൾ തദ്ദേശ സ്ഥാപനങ്ങൾ മുഖേന സംഘടിപ്പുക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടാക്കുക
സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പദ്ധതികളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക സാമ്പത്തിക വികസന പദ്ധതികളെ സംയോജിപ്പിക്കുന്നതിനുള്ള സാദ്ധ്യതകൾ കണ്ടെത്തുക.